മന്ത്രി ഗണേഷ്‌കുമാറിന്റെ വാക്കുകള്‍ തന്നെ വേദനിപ്പിച്ചു സുഗതകുമാരി ; ടീച്ചറെ കുറ്റപ്പെടുത്തിയില്ല ഗണേഷ്

തിരു: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ മന്ത്രി ഗണേഷ് കുമാര്‍ ,സുഗതകുമാരിയേപോലുള്ളവര്‍ക്ക് പിന്നില്‍ കപട പരിസ്ഥിതി വാദികളാണെന്ന് പറഞ്ഞതില്‍ തനിക്ക് വിഷമമുണ്ടെന്ന് കവിയത്രി സുഗതകുമാരി പറഞ്ഞു. എന്നാല്‍ അതില്‍ പ്രതിഷേധിച്ചല്ല താന്‍ അവിടെനിന്ന് ഇറങ്ങിപ്പോയതെന്നും മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു വെന്ന് സുഗതകുമാരി മാധ്യമങ്ങളോടു പറഞ്ഞു.

എന്നാല്‍ താന്‍ പറഞ്ഞത് മാധ്യങ്ങള്‍ തെറ്റായി പറഞ്ഞതാണെന്നും ടീച്ചറെ പോലുള്ള ഒരാളെ താന്‍ ഒരിക്കലും കുറ്റം പറയില്ലെന്നും ഗണേഷ് കുമാര്‍  ഈ പ്രശ്‌നത്തോട് പ്രതികരിച്ചു. അതെ സമയം കപട പരിസ്ഥിതി വാദികളെ ഉടന്‍ ജനമധ്യത്തില്‍ കൊണ്ടു വരുമെന്നും മന്ത്രി പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top