മദ്യം വാങ്ങാനും വില്‍ക്കാനും 21 ആകണം

ഇനി 21 വയസ്സ് തികയാത്തവന്‍ മദ്യത്തിനായി കേരളത്തിലെ ബിവറേജസ് ഔട്ട് ലറ്റുകളില്‍ ക്യൂ നില്‍കേണ്ടതില്ല. മദ്യം വാങ്ങാനും വില്‍പ്പനനടത്തുന്ന കടകളില്‍ നില്‍ക്കുന്നതിനുള്ള പ്രായപരിധി 18ല്‍ നിന്ന് 21 വയസായി ആക്കി ഉയര്‍ത്തി അബ്കാരി നിയമ ഭേദഗതി ഓര്‍ഡിനന്‍സിലാണ് ഈ പുതിയ വ്യവസ്ഥ സര്‍ക്കാര്‍ കൊണ്ടുവന്നത്.

വര്‍ദ്ധിച്ച തോതില്‍ സ്‌കൂള്‍കുട്ടികള്‍ മദ്യശാലകളില്‍ ക്യൂനില്‍ക്കുന്നത് വ്യാപകമായ ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു.

എക്‌സൈസ് വകുപ്പിനെ വരുമാന സ്രോതസ് എന്നതിലുപരി സാമൂഹിക പ്രതിബദ്ധതയുള്ള സ്ഥാപനമായി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top