മഞ്ജുവാര്യരുടെ പരസ്യം; കല്യാണ്‍ ജ്വല്ലേഴ്‌സുമായി ദിലീപ് തെറ്റി

ഐശ്വര്യാ റായിയുടെ പകരക്കാരിയായി കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ബ്രാന്റ് അംബാസിഡറായി മഞ്ജുവാര്യര്‍ എത്തുന്നതാണ് ദിലീപിനെ പ്രകോപിപ്പിച്ചത്. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ എല്ലാ പരസ്യങ്ങളില്‍ നിന്നും മഞ്ജുവിന്റെ ഭര്‍ത്താവായ ദിലീപ് പിന്‍മാറി. മലയാളത്തില്‍ കല്ല്യാണിന്റെ ബ്രാന്റ് അംബാസിഡറായിരുന്നു ദിലീപ്.

ഒരാഴ്ചയ്ക്കകം താനുള്‍പ്പെട്ട ദൃശ്യ മാധ്യമ പരസ്യങ്ങളും തെരുവുകളില്‍ സ്ഥാപിച്ചിട്ടുള്ള ഫഌക്‌സ് ബോര്‍ഡുകളും എടുത്തുമാറ്റണമെന്ന് ദിലീപ് രേഖാമൂലം ആവശ്യപ്പെട്ടു.

വിവാഹത്തിന് ശേഷം അഭിനയ ജീവതത്തോട് വിട പറഞ്ഞ് വീട്ടിലൊതുങ്ങിക്കഴിഞ്ഞിരുന്ന മഞ്ജുവാര്യര്‍ ദിലീപ് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു തുടങ്ങിയതോടെയാണ് സ്വന്തം കാലില്‍ നില്‍ക്കാനുള്ള തീരമാനത്തിലേക്ക് നീങ്ങിയത്. പൊതു രംഗത്തേക്കുള്ള തന്റെ തിരിച്ചു വരവിന്റെ തുടക്കമായി ഈ അനുഗ്രഹീത കലാകാരി ഗുരുവായൂര്‍ നൃത്തമണ്ഡപത്തിലെത്തി വീണ്ടും ചിലങ്കയണിയുകയായിരുന്നു. എന്നാല്‍ ഈ നൃത്ത പരിപാടി കാണന്‍ ദിലീപ് എത്താതിരുന്നതും വാര്‍ത്തകളില്‍ ഇടം നേടി.

ഇരുവരുടെയും വിവാഹമോചന വാര്‍ത്തകള്‍ക്കിടയിലാണ് മഞ്ജു വാര്യരുടെ ക്യമറയ്ക്കു മുന്നിലേക്കുള്ള മടങ്ങിവരവും ദിലീപിന്റെ പിന്‍മാറ്റവും.

മഞ്ജുവാര്യര്‍ തിരിച്ചെത്തുന്നു അമിതാഭ് ബച്ചനൊപ്പം

Share news
error: Content is protected !!
Scroll to Top