ഭൂമിദാനം : വി എസിനെ ചോദ്യം ചെയ്തു.

തിരു : മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ബന്ധുവിന് അവിഹിതമായി സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയെന്ന കേസില്‍ വിജിലന്‍സ് സംഘം വി എസ് അച്ചുതാനന്ദനില്‍ നിന്ന് മൊഴിയെടുത്തു.

 

രാവിലെ 9.15 ഓടെ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലെത്തിയാണ് വിജിലന്‍സ് ഡി.വൈ.എസ്.പി വി.ജി. കുഞ്ഞന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മൊഴിയെടുത്തത്.

 

ബന്ധുവായ ടി.കെ സോമന് കാസര്‍ഗോട് ജില്ലയില്‍ ചട്ടങ്ങള്‍ മറികടന്ന് ഭൂമി നല്‍കിയെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്.

Share news
error: Content is protected !!
Scroll to Top