ഭക്ഷ്യ സുരക്ഷാ ബില്‍ ഓര്‍ഡിനന്‍സിന് ഇന്ന് കേന്ദ്രം അംഗീകാരം നല്‍കും

ദില്ലി: ഭക്ഷ്യ സുരക്ഷാ ബില്‍ ഓര്‍ഡിനന്‍സിന് ഇന്ന് ഡല്‍ഹിയില്‍ ചേരുന്ന കേന്ദ്ര മന്ത്രി സഭായോഗം അംഗീകാരം നല്‍കും. ഓര്‍ഡിനന്‍സിലൂടെ നിയമമാക്കരുതെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മറികടന്നാണ് സര്‍ക്കാര്‍ തീരുമാനമെടുക്കാര്‍ ഒരുങ്ങുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്താണ് അടിയന്തിര ബില്‍ ഓര്‍ഡിനന്‍സിലൂടെ നിയമമാക്കാന്‍ കേന്ദ്ര കോണ്‍ഗ്രസ്സ് നേതൃത്വത്തെയും പ്രേരിപ്പിച്ചിരിക്കുന്നത്.

പാവപ്പെട്ടവര്‍ക്ക് ഗോതമ്പ് രണ്ടു രൂപക്കും അരി 3 രൂപക്കും ഉറപ്പാക്കുന്നതാണ് ഭക്ഷ്യ സുരക്ഷാ ബില്‍ . ഈ ബില്‍ പരിഗണിക്കാന്‍ പ്രതേ്യകം പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

 

Share news
error: Content is protected !!
Scroll to Top