ബാറുകള്‍ പകല്‍ അടച്ചിടാന്‍ ഹൈക്കോടതി

കൊച്ചി: പകലടിക്കാര്‍ക്ക് പണികിട്ടിയേക്കും. സംസ്ഥാനത്ത് പകല്‍ ബാറുകള്‍ അടച്ചിടാനുള്ള നിര്‍ദേശവുമായി ഹൈക്കോടതി. എന്നാല്‍ ഇത് പൂര്‍ണമായ് നടപ്പിലാക്കേണ്ടത് സര്‍ക്കാറാണെന്നും വില്‍പ്പനസമയത്തിന്റെ കാര്യം നയപരമാണെന്നും അതില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാറാണെന്നുമാണ് ഹൈക്കോടതിയുടെ വിലയിരുത്തല്‍.

ഇപ്പോള്‍ വീണ്ടും പന്ത് സര്‍ക്കാറിന്റെ കോര്‍ട്ടിലെത്തിയിരിക്കുന്നു. ഘട്ടം ഘട്ടമായി മദ്യ നിരോധനം നടപ്പിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആവര്‍ത്തിക്കാറുള്ള സര്‍ക്കാര്‍ ഇതിനോട് എങ്ങിനെ പ്രതികരിക്കുമെന്ന ആകാംഷയിലാണ് ചില മത മദ്യ നിരോധന സംഘടനകള്‍.

Share news
error: Content is protected !!
Scroll to Top