ബലാത്സംഗ കേസ്; ബ്രിട്ടീഷ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനമൊഴിഞ്ഞു

ലണ്ടന്‍ : ബലാത്സംഗ കുറ്റം ചുമത്തി കേസ് ചാര്‍ജ്ജ് ചെയ്തതിനെ തുടര്‍ന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ് എംപിയും ലോവര്‍ ഹൗസിലെ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന നിഗെല്‍ ഇവാന്‍സ് (55) ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ഒഴിഞ്ഞു.

ചൊവ്വാഴ്ച നിഗെല്‍ ഇവാന്‍സിനെതിരെ പ്രോസിക്യൂട്ടര്‍ ബലാത്സംഗത്തിനും ലൈംഗിക പീഡനത്തിനും കേസെടുത്തിട്ടുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി.

ഇദ്ദേഹത്തിനെതിരെയുള്ള അനേ്വഷണത്തില്‍ 2002 മുതല്‍ ഇത്തരം പ്രവൃത്തികള്‍ നടന്നു വരുന്നതായി തെളിഞ്ഞിട്ടുണ്ട്. കോടതി വിചാരണക്കായി സെപ്റ്റംബര്‍ 18 നിെഗലിനോട് വീണ്ടും ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top