ഫസല്‍ വധം :കോടിയേരിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

കൊച്ചി : ഫസല്‍ വധത്തില്‍ സിപിഐഎം നേതാവ് കോടിയേരി ബാകൃഷ്ണനെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഫസലിന്റെ ഭാര്യ മറിയു ഹൈകോടതിയില്‍ ഹര്‍ജി നല്‍കി.

ഫസല്‍ കൊല്ലപ്പെടുമ്പോള്‍ കോടിയേരി ബാലകൃഷ്ണനായിരുന്നു ആഭ്യന്തര മന്ത്രി ആയതിനാല്‍ ഭരണ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കി കോടിയേരി ശ്രമിച്ചുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. കൂടാതെ ഫസല്‍ വധിക്കപ്പെട്ടയുടനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ്സുകാരാണെന്ന് കോടിയേരിയുടെ ആരോപണവും ഹര്‍ജിയില്‍ പറയുന്നുണ്ട്.

എന്നാല്‍ ഈ പ്രശ്‌നം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കുന്നില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top