പ്ലസ്ടു ഫലം പ്രഖ്യാപിച്ചു; വിജയം 81.34 ശതമാനം

തിരു: സംസ്ഥാന ഹയര്‍സെക്കണ്ടറി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 81.34 ശതമാനം പേര്‍ വിജയിച്ചു. വിദ്യഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബാണ് ഫലം പ്രഖ്യാപിച്ചത്. 5132 വിദ്യാര്‍ത്ഥികള്‍ക്ക്് എല്ലാവിഷയത്തിലും എ പ്ലസ് ലഭിച്ചു. ഏറ്റവും കൂടുതല്‍ വിജയം നേടിയത് എറണാകുളം ജില്ലയാണ്. പത്തനംതിട്ട ജില്ലയിലാണ് വിജയശതമാനം ഏറ്റവും കുറവ്.

ഏറ്റവും കൂടുതല്‍ എപ്ലസ് നേടിയ ജില്ല തൃശൂര്‍ ജില്ലയാണ്. എറ്റവും കൂടുതല്‍ എപ്ലസ് നേടിയ സ്‌കൂള്‍ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളാണ്. പട്ടികജാതി വിഭാഗത്തില്‍ 79 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയത്തിലും എപ്ലസ്് ലഭിച്ചു. പട്ടിക വര്‍ഗ വിഭാഗത്തില്‍ അഞ്ച് കുട്ടികള്‍ക്ക്്് മുഴുവന്‍ വിഷയത്തിലും എപ്ലസ് ലഭിച്ചു.

സംസ്ഥാനത്ത് 42 സ്‌കൂളുകള്‍ നൂറുശതമാനം വിജയം ലഭിച്ചു. വിഎച്ച്എസ്‌സി പരീക്ഷയെഴുതിയ 90.32 ശതമാനം പേര്‍ വിജയിച്ചു.

Share news
error: Content is protected !!
Scroll to Top