പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അറബിക്ക് കല്യാണം കഴിച്ചുക്കൊടുത്തത് മൂജാഹിദ് മടവൂര്‍വിഭാഗം

മലപ്പുറം കോഴിക്കോട് കുറ്റിച്ചിറയിലെ യത്തീംഖാനയില്‍ പഠിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അറബിക്ക് കല്യാണം കഴിച്ചുകൊടുത്തത് മുജാഹിദ് മടവൂര്‍ വിഭഗത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടന. വിവാഹം രജിസ്റ്റര്‍ ചെയ്തത് വിവാഹ സര്‍ട്ടിഫിക്കേറ്റിലാണ് കേരള ജംഇയ്യത്തുല്‍ ഉലമ മര്‍ക്കസ്സു ദൂഅവ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ഈ വര്‍ഷം ജൂണ്‍ 25ന് 90/2013 യി ആണ് വിവാഹം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സാധാരണ രീതിയില്‍ മഹല്ല് കമ്മറ്റികള്‍ കത്ത് നല്‍കി അന്വേഷണം നടത്തിയാണ് നിക്കാഹ് പള്ളിയല്‍ വച്ച് നടത്താറ്. ഇവിടെ യൂഎഇ പൗരനായ വരന്റെ മേല്‍വിലാസം പോലും മറിച്ചുവെച്ചാണ് വിവാഹം രജസ്റ്റര്‍ ചെയ്തിരിക്കുന്നത്. മറ്റൊരു രാജ്യത്തെ പൗരന്‍ ഇന്ത്യയില്‍ നിന്ന് വിവാഹം നടത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ നടത്താതെ കോഴിക്കോടുള്ള മേല്‍വിലാസമാണ് വിവാഹസര്‍ട്ടിഫിക്കേറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

വിവാഹ സര്‍ട്ടിഫിക്കേറ്റില്‍ ഇയാളുടെ പേരും വിലാസവും ജാസിം മുഹമ്മദ് അബ്ദുല്‍കരീം അബദുല്ല അല്‍അഹമ്മദ് s/o അബദുല്‍ കരീം ഏളയേടത്ത് കുഴിപറമ്പ്, നായിപാലം കല്ലായി പിഒ കോഴിക്കോട് എന്നാണ.്

മഞ്ചരി സ്വദേശിനിയായ പെണ്‍കുട്ടി ചെറുപ്പം മുതല്‍ പഠിക്കുന്ന സിയാസകോ യത്തീംഖാന അധികൃതരും ഈ സംഘടനുയും ചില ഇടനിലക്കാരും ഒത്തു നടത്തിവരുന്ന ഒരു തട്ടിപ്പാണ് ഇതെന്ന ആരോപണം ഇതോടെ ശക്തമായി.

Share news
error: Content is protected !!
Scroll to Top