പാര്‍ലമെന്റില്‍ ബഹളം; 12 ആന്ധ്ര എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ദില്ലി: തെലുങ്കാന വിഷയത്തില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റില്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് 12 ആന്ധ്ര എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു. അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കമല്‍നാഥ് കഴിഞ്ഞ ദിവസം പ്രമേയം അവതരിപ്പിച്ചിരുന്നു. സ്പീക്കര്‍ മീരാകുമാറാണ് അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തത്. പ്രമേയത്തിനെതിരെ ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് സംഭവവുമായി ബന്ധപെട്ട് സ്പീക്കര്‍ സര്‍വ്വ കക്ഷി യോഗം വിളിച്ചിരുന്നു.

ഐക്യ ആന്ധ്രാ വാദം ഉന്നയിക്കുന്ന എംപി മാരുടെ ബഹളത്തെ തുടര്‍ന്നാണ് ലോക സഭ നിര്‍ത്തി വെച്ചത്. അതേസമയം കല്‍ക്കരി കൈമാറ്റവുമായി ബന്ധപെട്ട ഫയലുകള്‍ കാണാതായ സംഭവത്തില്‍ പ്രധാനമന്ത്രി ഇന്ന് പാര്‍ലമെന്റില്‍ വിശദീകരണം നല്‍കും.

ബഹളത്തെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ ബില്‍ അടക്കമുള്ള സുപ്രധാന ബില്ലുകള്‍ കേന്ദ്ര സര്‍ക്കരിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുമായില്ല.

 

Share news
error: Content is protected !!
Scroll to Top