പര്‍ദ്ദയിടുന്നത് മുസ്ലീം ആചാരമല്ല, അത് അറബ്‌ സംസ്‌കാരം: ഡോ ഫസല്‍ ഗഫൂര്‍

കോഴിക്കോട് :പര്‍ദ്ദ ധരിക്കുന്നത് ഇസ്ലാമിക ആചരാമെല്ലെന്നും അത് അറബ് സംസ്‌കാരത്തിന്റെ ഭാഗമാണന്നും എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍.. ഒരു സ്വകാര്യചാനലിന്റെ പരിപാടിയിലാണ് പര്‍ദ്ദെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയത്.

സംസ്‌കാരവും മതവും രാഷ്ട്രീയവും വെവ്വേറയാണന്നും ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി.
പര്‍ദ്ദ ധരിക്കുന്നതിനെ കുറിച്ച് തന്റെ നിലപാട് കൂടുതല്‍ വ്യക്തമാക്കന്നുണ്ട് ഫസല്‍ ഗഫൂര്‍ ഈ അഭിമുഖത്തില്‍. തന്റെ കുടൂംബത്തില്‍ ഒരു കുട്ടി പോലും ബുര്‍ഖ ധരിക്കാറില്ലെന്നും അതാണ് തങ്ങളുടെ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കുടുംബത്തില്‍ വരുന്ന കല്യാണ ആലോചനകളില്‍ പര്‍ദ്ദയിടാറുണ്ടോ എന്ന് ചോദിക്കുകയും പര്‍ദ്ദയിടുന്ന പെണ്‍കുട്ടിയാണങ്ങില്‍ വിവാഹത്തില്‍ നിന്ന് തങ്ങള്‍ പിന്‍മാറുമെന്നും അഭിമുഖത്തി്ല്‍ ഫസല്‍ ഗഫൂര്‍ തുറന്നടിക്കുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top