പരപ്പനങ്ങാടി പള്ളിക്കുളത്തിലെ മീനുകളെ നോക്കിയിരിക്കുകയായിരുന്ന 11 വയസ്സുകാരനെ അതുവഴി കടന്നുവന്ന മാനസികരോഗി കുളത്തിലേക്ക് വലിച്ചെറിഞ്ഞു. കുളത്തിലേക്ക് തെറിച്ചു വീണ ബാലന്റെ കയ്യൊടിഞ്ഞു.
പരപ്പനങ്ങാടി തഅലീമുല് ഓര്‍ഫനേജിന് സമീപത്തുള്ള അഞ്ചപ്പുര ജുമാമസ്ജിദിന് മുന്‍വശത്തുള്ള ഏറെ പഴക്കമുള്ള പള്ളിക്കുളത്തിലേക്കാണ് ഒട്ടുമ്മല്‍ സ്വദേശിയായ അന്സിഫിനെ തള്ളിയിട്ടത്, ബുധനാഴ്.ച വൈകീട്ടാണ് സംഭവം റോഡിലൂടെ അലഞ്ഞുതിരഞ്ഞു നടക്കുന്ന മാനസികരോഗിയായ അപരിചിതന് കുറെ സമയമായി അഞ്ചപ്പുരയില്‍ അലഞ്ഞു തിരിഞ്ഞ് നടക്കുന്നുണ്ടായിരുന്നു.
ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്. വലതുകയ്യിലെ എല്ലിന് പരിക്കേറ്റ അന്സിഫ് എകെജി ആശുപത്രിയില്‍ ചികിത്സയിലാണ്



