പരപ്പനങ്ങാടി ടോള്‍ വിരുദ്ധസമരക്കാര്‍ക്ക് ജാമ്യം

പരപ്പനങ്ങാടി പരപ്പനങ്ങാടി റെയില്‍വേ മേല്‍പ്പാലത്തിന് ടോള്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ സമരം ചെയ്തതിന് അറസ്റ്റിലായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു. കന്യകത്ത് ഷമീര്‍ തോട്ടത്തില്‍, അബ്ദുറഹീം എന്നിവര്‍ക്കാണ് പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചത്.

രാവിലെ നടന്ന ടോള്‍ വിരൂദ്ധസരമത്തിനിടെ പോലീസിനെ ഔദ്യോദിക കൃത്യനിര്‍വഹണത്തില്‍ തടസ്സപ്പെടുത്തി എന്നതാണ് കേസ്.

സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ തൂടിശ്ശേരി കാര്‍ത്തികേയന്‍, മൂഹമ്മദ് റാഫി, അഫ്ത്താബ് .കരീം സുമേഷ് എന്നവരടക്കം കണ്ടാലറിയാവുന്ന 50ഓളം പേര്‍ക്കേതിരെയാണ് കേസ്.
പരപ്പനങ്ങാടിയലെ മുഴൂവന്‍ സംഘടനകളെയും ജനങ്ങളെയും അണിനിരത്തി ടോള്‍ വിരൂദ്ധസമരം ശക്തമാക്കുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു.

പരപ്പനങ്ങാടി ടോള്‍ വിരൂദ്ധസമരം ശക്തമാകുന്നു; രണ്ടു പേര്‍ പോലീസ് കസ്റ്റഡിയില്‍

Share news
error: Content is protected !!
Scroll to Top