പരപ്പനങ്ങാടി: പരപ്പനങ്ങാടി മേല്‍പ്പാലം ജൂണ്‍ 8 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. സ്ഥലം എംഎല്‍എ കൂടിയായ വിദ്യഭ്യാസ മന്ത്രി പികെ അബ്ദുറബ്ബാണ് ഇക്കാര്യം അറിയിച്ചത്.
മേല്‍പ്പാലത്തിന്റെ തിരൂര്‍ കോഴിക്കോട് ഭാഗത്തേക്കുള്ള റോഡുകള്‍ ചേരുന്നിടത്തെ നിര്‍മാണ വൈകല്യം നീക്കുന്നതിനുള്ള ജോലിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇത് പൂര്‍ത്തിയാകാന്‍ രണ്ടാഴ്ചയോളം സമയം വേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്.
നേരത്തെ മെയ്മാസത്തില്‍ ഉദ്ഘാടനം നടക്കുമെന്നാണ് അറിയിച്ചിരുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





