നിദാഖത്തില്‍ മടങ്ങുന്നവര്‍ക്ക് ദമാം നവോദയ പ്രത്യേക വിമാനമൊരുക്കുന്നു

Nitaqat 1റിയാദ്: സൗദി അറേബ്യയില്‍ നടപ്പിലാക്കാനൊരുങ്ങുന്ന പുതിയ തൊഴില്‍നിയമമായ നിതാഖത്ത് മൂലം നാട്ടിലേക്ക് മടങ്ങി വരേണ്ടിവരുന്ന പ്രവാസികള്‍ക്ക് പ്രത്യേക ചാര്‍ട്ടഡ് വിമാനമൊരുക്കന്നു.

ദമാമിലെ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ നവോദയ സാംസ്‌കാരിക വേദി പ്രമുഖ വ്യവസായഗ്രൂപ്പായ ഐടിഎല്‍ വേള്‍ഡുമായി സഹകരിച്ചാണ് ഈ സംരംഭം.
ദമാമില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്കുള്ള ഈ വിമാനം ഒക്ടോബര്‍ നാലിനാണ് ദമാമില്‍ നിന്ന് പുറപ്പെടുക.
കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്കു പുറമെ തമിഴ്‌നാട്, ആന്ധ്ര, എന്നിവടങ്ങളിലേക്കുള്ളവരുമുണ്ടാവും നാട്ടിലെത്തുന്ന ഇവരെ സ്വീകരിക്കാന്‍ ജനപ്രതിനിധികളും സാമൂഹ്യപ്രവര്‍ത്തകരും വിമാനത്താവളത്തിലെത്തും. മംഗലാപുരം മുതല്‍ നാഗര്‍കോവില്‍ വരെയുള്ളവര്‍ക്ക് നാട്ടിലെത്താന്‍ പ്രത്യേക ബസ്സ് സൗകര്യവും ഏര്‍പ്പെടുത്തും യാത്ര പുറപ്പെടാന്‍ അര്‍ഹരായവര്‍ക്ക് നവോദയ പ്രസിഡന്റ് ഇഎം കബീര്‍, 0501764256, നവോദയ സാമൂഹിക ക്ഷേമവിഭാഗം കണ്‍വീനര്‍ പവനന്‍ 0501664800 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം

Share news
error: Content is protected !!
Scroll to Top