നിത്യാനന്ദ ആശ്രമത്തില്‍ റെയ്ഡ്; കണ്ടെത്തിയത് മദ്യവും ഗര്‍ഭനിരോധന ഉറയും.

ബംഗളൂരു : ലൈംഗികാപവാദത്തില്‍ ഉള്‍പ്പെട്ട വിവാദസ്വാമി നിത്യാനന്ദയ്ക്കായി അന്വേഷണം ഊര്‍ജിതമാക്കി. ചൊവ്വാഴ്ച്ച ബംഗളൂരു റീജണല്‍ കമീഷണര്‍ ശംഭു ദയാല്‍ മീണ, രാമനഗരം ജില്ലാ പോലീസ് സൂപ്രണ്ട് അനുപം അഗര്‍വാള്‍ എന്നിവരുടെ നേതൃത്വത്തില്‍ ബിഡിദിയിലെ ആശ്രമത്തില്‍ നടത്തിയ റെയ്ഡില്‍ മദ്യകുപ്പി,മയക്കുമരുന്ന്,ഗര്‍ഭനിരോധന ഉറ,ഹുക്ക,നൂറോളം സിഡികള്‍ എന്നിവകണ്ടെടുത്തു. ഇരുപത് ഏക്കറിലേറെ വിസ്തൃതിയുള്ള ആശ്രമസ്ഥലത്ത് ആറുമണിക്കൂറിലേറെയാണ് റെയ്ഡ്‌നടത്തിയത്. രാത്രിവൈകിയും റെയ്ഡ് തുടര്‍ന്നു. പോലീസ് എത്തുമെന്ന് മുന്‍കൂട്ടിയറിഞ്ഞ നിത്യാനന്ദയുടെ അനുയായികള്‍ ആശ്രമത്തിലും പരിസരത്തുമുള്ള നിരവധി രേഖകള്‍ തീയിട്ടു നശിപ്പിച്ചു.

റെയ്ഡില്‍ വിലപ്പെട്ട പല രേഖകളും കണ്ടെടുത്തതായി സൂചനയുണ്ട്. ഹാര്‍ഡ് ഡിസ്‌കുകള്‍ കമ്പ്യൂട്ടറുകള്‍ എന്നിവയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആശ്രമത്തില്‍ അനാശ്യാസ്യ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് ആശ്രമം അടച്ചുപൂട്ടി സീല്‍ ചെയ്യാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പോലീസിനു നിര്‍ദേശം നല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നിത്യാനന്ദയെ ഉടന്‍ അറസ്റ്റ്് ചെയ്യും. നിത്യാനന്ദയും ഒരു പമ്രുഖ സിമാനടിയും തമ്മിലുള്ള രഹസ്യ കൂടികാഴ്ച്ചകള്‍ പുറത്ത് വന്നത് ഏറെ കോലാഹലം സൃഷ്ടിച്ചിരുന്നു.

വെള്ളിയാഴ്ച മുതല്‍ ഒളിവില്‍ പോയി നിത്യാനന്ദയെ പിടികൂടാനായി പ്രതേയത അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക് പോയിട്ടുണ്ട്. കര്‍ണാടകയില്‍ നിത്യാനന്ദയ്‌ക്കെതിരെ വ്യാപകമായ പ്രധിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

എന്നാല്‍ തനിക്കെതിരെ പോലീസ് റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിത്യാനന്ദ അഭിഭാഷഖര്‍ മുഖേന ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top