നിതാഖത് ;സൗദി ആഭ്യന്തര മന്ത്രാലയം കര്‍ശന നിയമ നടപടിക്ക് ഒരുങ്ങുന്നു.

റിയാദ് : സ്വദേശിവല്‍ക്കരണത്തെ തുടര്‍ന്ന് സൗദിയില്‍ അനുവദിച്ച മൂന്നുമാസ സമയപരിധി അവസാനിക്കാനിരിക്കെ നിയമം ലംഘിച്ചവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ എടുക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ്. സൗദി രാജാവ് അബ്ദുള്ള രാജാവ് അനുവദിച്ചിട്ടുള്ള ഇളവ് പ്രയോജനപ്പെടുത്തി വിദേശികള്‍ എത്രയും പെട്ടെന്ന് നിയമാവിധേയമാക്കണമെന്നും അല്ലാത്ത പക്ഷം ജോലി നല്‍കുന്ന സ്ഥാപനങ്ങളും നടപടി നേരിടേണ്ടി വരുമെന്ന് സൗദി ആഭ്യാന്തര മന്ത്രാലയം വ്യക്തമാക്കി.

നിതാഖത് മാനദണ്ഡങ്ങള്‍ പൂര്‍ത്തികരിക്കാനായി സ്‌പോണ്‍സര്‍മാരെയും വിസയില്‍ രേഖപ്പെടുത്തിയ തൊഴില്‍ മാറിയും ജോലി ചെയ്യുന്ന അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനായി തൊഴില്‍ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി ആരംഭിച്ച പരിശോധനക്ക് അനുവദിച്ച മൂന്ന് മാസ ഇളവ് ഒരു മാസം പിന്നിട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ് ഉണ്ടായിരിക്കുന്നത്.

ആഭ്യന്തരമന്ത്രാലയം രാജ്യത്തെ ഔദേ്യാഗിക വാര്‍ത്താ ഏജന്‍സിയിലൂടെയാണ് പൊതുജനങ്ങള്‍ക്ക് ഇതു സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നല്കിയിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top