ദില്ലി കൂട്ടമാംഭംഗം: പ്രതികള്‍ക്കായി ഹാജരായ അഭിഭാഷകനെ വനിതാ അഭിഭാഷകര്‍ തടഞ്ഞു

ദില്ലി: ഓടിക്കൊണ്ടിരുന്ന ബസ്സില്‍വെച്ച് പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ അഞ്ചുപ്രതികളെ കോടതിയില്‍ ഹാജരാക്കി. പ്രതികള്‍ക്കായി കോടതിയില്‍ ഹാജരായ അഭിഭാഷകനെ വനിതാ അഭിഭാഷകര്‍ തടഞ്ഞു. പ്രതികള്‍ക്കായി വാദിക്കില്ലെന്ന് ബാറസോസിയേഷന്‍ നേരത്തെ തീരുമാന മെടുത്തിരുന്നു . എന്നാല്‍ ഇത് ലംഘിച്ച് പ്രതികള്‍ക്കായി എത്തിയ രണ്ട് അഭിഭാഷകരെ വനിത അഭിഭാഷകര്‍ തടയുകയായിരുന്നു. ഇതെ തുടര്‍ന്ന ചെറിയ തോതില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തു.

കേസിലെ പ്രതികളായ രാംസിംഗ്, മുകേഷ്, വിനയ്, പവന്‍, അക്ഷയ് എന്നിവരെ 12.30 മണിയോടെയാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. മജിസ്‌ട്രേറ്റിന് മുന്നിലെത്തിയ പ്രതികളെ കേസിലെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. കുറ്റം തെളിയിക്കപ്പെട്ടാല്‍ മരണശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകളാണ് പോലീസ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

തീഹാര്‍ ജയിലില്‍ നിന്നും കനത്ത സുരക്ഷയിലാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്.

പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഫോട്ടോ കടപ്പാട്:NDTV

Share news
error: Content is protected !!
Scroll to Top