ദിലീപിനെയും മഞ്ജുവിനെയും കാത്ത് കോടതിവരാന്തയില്‍ വന്‍ ജനാവലി

തൃശ്ശൂര്‍: ദിലീപും മഞ്ജുവാര്യരും വിവാഹമോചന ഹരജി ഫയല്‍ ചെയ്യാന്‍ വരുന്നെന്ന അഭ്യൂഹത്തെ തുടര്‍ന്ന് തൃശ്ശൂര്‍ കുടുംബ കോടതി പരിസരത്ത് വന്‍ ജനാവലി തടിച്ചുകൂടി. ബുധനാഴ്ച ഉച്ചയോടെ തുടങ്ങിയ ജനതിരക്ക് വൈകീട്ട് അഞ്ചിന് കോടതി പിരിയും വരെ തുടര്‍ന്നു.

ബുധനാഴ്ച ഉച്ചയോടെ കൊച്ചിയിലാണ് അഭ്യൂഹം പരന്നത്. ഫേസ്ബുക്കിലും പ്രചരണം വന്നു. തൃശ്ശൂരിലെ കുടുഃബകോടതിയില്‍ വേര്‍പിരിയാനുള്ള ഉഭയസമ്മത ഹരജി ഇരുവരും ഫയല്‍ചെയ്യുമെന്നായിരുന്നു പ്രചരണം. ഇതോടെ വന്‍ മാധ്യമ സംഘം കോടതി പരിസരത്തെത്തി. ചാനലുകളില്‍ ഫ്‌ളാഷ് ന്യൂസ് കണ്ട് ജനങ്ങളുമെത്തി. വിദ്യാലയങ്ങള്‍ വിട്ട് വിദ്യാര്‍ത്ഥികളുമെത്തിയതോടെ കോടതി പരിസരം നിറഞ്ഞു കവിഞ്ഞു.

ഉഭയകക്ഷി സമ്മതപ്രകാരമുള്ള വിവാഹമോചന ഹരജി ഫയല്‍ ചെയ്യണമെങ്കില്‍ ഇരുവരും കോടതിയില്‍ ഹാജരായി ഒപ്പിടണം. പകല്‍ മൂന്നിന് മുമ്പ് ഹര്‍ജി ഫയല്‍ ചെയ്യണമെന്നാണ് നിയമമെങ്കിലും കോടതി സമയം കഴിയും വരെ ആരും തിരിച്ചു പോയില്ല. മഞ്ജുവാര്യരുടെ വീട് തൃശ്ശൂര്‍ ജില്ലയിലെ ആലപ്പാടാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു വിവാഹം. നിയമപ്രകാരം തൃശ്ശൂര്‍ കുടുംബകോടതിയില്‍ വിവാഹ മോചന ഹരജി ഫയല്‍ ചെയ്യുമെന്നായിരുന്നു പ്രചരിച്ചിരുന്നത്.

 

 

Share news
error: Content is protected !!
Scroll to Top