തെലങ്കാന മാധ്യമപ്രവര്‍ത്തകയായ കവിതയും മലയാളി ആക്ടിവിസ്റ്റായ യുവതിയുമാണ് ഇരുമുടിക്കെട്ടുമായി മലകയറാന്‍ സന്നിധാനത്തേക്ക് യാത്ര തിരിച്ചത്. കനത്ത പോലീസ് സുരക്ഷയാണ്അവര്‍ക്ക് ഒരുക്കിയിരിക്കുന്നത്. തെലങ്കാനയിലെ മോജോ ടിവി ലേഖികയാണ് കവിത.
പോലീസ് വേഷത്തില്‍ ഹെല്‍മറ്റ് അടക്കം ധരിച്ചാണ് ഇവരെ പോലീസ് കൊണ്ടുപോകുന്നത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് തെലങ്കാനയില്‍ നിന്ന് കവിതയും സഹപ്രവര്‍ത്തകനും പമ്പയിലെത്തിയത്. സന്നിധാനത്തേക്ക് എത്താനുള്ള ആഗ്രഹം അവര്‍ പോലീസ് ഉദ്യോഗസ്ഥനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ കനത്ത സുരക്ഷ ഒരുക്കാമെന്ന് പോലീസ് അറിയിച്ചു. തുടര്‍ന്ന് കനത്ത പോലീസ് സുരക്ഷയില്‍ ഐ ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് യുവതിയെ കൊണ്ടുപോകുന്നത്.




