തിരുര്‍: ആലത്തൂര്‍ ആലിങ്ങലില്‍ മരത്തിന് തീപിടിച്ചു. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് റോഡരികിലെ ചീനി മരത്തിന് തീ പിടിച്ചത്. നാട്ടുകാരും സമീപത്തെ കടകളിലുള്ളവരും ചേര്‍ന്ന് തീണച്ചതിനാല് മരം പൂര്‍ണമായി കത്തിയില്ല. മരത്തിനടിയില്‍ കൂട്ടിയിട്ടിരുന്ന ടയറിലേക്ക് യാത്രക്കാരിലാരെങ്കിലും എറിഞ്ഞ സിഗരറ്റില്‍ നിന്നാവാം തീപിടിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



