തിരൂരില്‍ ട്രെയിനിന് മുന്നില്‍ ചാടാന്‍ ശ്രമിച്ച യുവതിയെ ബസ് ജീവനക്കാര്‍ രക്ഷിച്ചു

തിരൂര്‍ : വീട്ടുകാരോട് പിണങ്ങി ട്രെയിനിന് മുന്നില്‍ ചാടാന്‍ ശ്രമിച്ച യുവതിയെ സ്വകാര്യ ബസ് ജീവനക്കാര്‍ രക്ഷിച്ചു. തിരൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം.

തിരൂര്‍ മഞ്ചേരി റൂട്ടിലോടുന്ന ലൈഫ് ലൈന്‍ ബസ്സില്‍ യുവതി കയറിയത് എടരിക്കോട്ടു നിന്നാണ്. കരഞ്ഞുകൊണ്ട് ബസ്സില്‍ യാത്ര ചെയ്ത യുവതിയെ ജീവനക്കാര്‍ ശ്രദ്ധിച്ചിരുന്നു.

തിരൂര്‍ ബസ് സ്റ്റാന്‍ഡിലിറങ്ങിയ യുവതിയെ ബസുടമ സമദ്, ഡ്രൈവര്‍ മന്‍സൂര്‍, ക്ലീനര്‍ നജീമുദ്ദീന്‍ എന്നിവര്‍ പിന്തുടര്‍ന്നു. യുവതി റെയില്‍വേ സറ്റേഷനിലെത്തിയശേഷം പാളത്തിലിറങ്ങി നടന്നു. തുടര്‍ന്ന് യുവതി ചെന്നൈ മെയിലിനു മുന്നില്‍ ചാടാന്‍ ശ്രമിച്ചപ്പോള്‍ ബസ് ജീവനക്കാര്‍ പാളത്തില്‍ നിന്ന് പിടിച്ചുമാറ്റി. യുവതിയെ പിന്നീട് തിരൂര്‍ പോലീസിന് കൈമാറി.

 

Share news
error: Content is protected !!
Scroll to Top