തടിയന്റവിട നസീര്‍ കാര്‍മോഷണ കേസിലും പ്രതി.

കൊച്ചി : ലഷ്‌കര്‍ ഇ തോഇബ ദക്ഷിണേന്ത്യന്‍ കമാന്റര്‍ തടിയന്റവിട നസീര്‍ കാര്‍ മോഷണ ക്‌സിലും പ്രതി. പെരുമ്പാവൂരിലും ബിനാനി പുരത്തും 2008 മേയില്‍ നടന്ന 2 വാഹനങ്ങള്‍ മോഷ്ടിച്ചിട്ടുണ്ടെന്ന് നസീറിന്റെ മൊഴി. ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ മുന്നിലാണ് നസീറിന്റെ വെളിപ്പെടുത്തല്‍.

നസീറും, ഇമാം അലിയും, സാബിറും ചേര്‍ന്ന് 2008 മെയ് 13 ന് പെരുമ്പാവൂരിലെ ഒരു വീട്ടില്‍ നിന്ന് ടാറ്റാസുമോയാണ് മോഷ്ടിച്ചത്.

ഇതെ സമയം നസീറും ഒമ്പത് അംഗ സംഘവും വെട്ടിപ്പരിക്കേല്‍പ്പിച്ച് കവര്‍ച്ചനടത്തിയ മാത്യു ജോണിന്റെ ഉടമസ്ഥതയിലുള്ള കിഴക്കമ്പലം കാച്ചപ്പള്ളി ജ്വല്ലറിയില്‍ പ്രിതിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. മാത്യുവിനെ വെട്ടിയ സ്വര്‍ണത്ത് സ്‌കൂളിന് മുന്നിലും വന്‍ സുരക്ഷാ സന്നാഹത്തോടെയാണ് നസീറിനെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. മാത്യു ഇയാളെ തിരിച്ചറിയുകചയും ചെയ്തു.

ബിജു കെ സ്റ്റീഫന്റെ നേതൃത്വത്തിലാണ് കിഴക്കമ്പലത്ത് തെളിവെടുപ്പ് നടത്തിയത്.

Share news
error: Content is protected !!
Scroll to Top