കവിത

ഇരുട്ട്

അനീഷ് കെ  

    

ചെടികള്‍

പുടവയഴിച്ച സുഗന്ധം
മെല്ലെ
പരന്നു തുടങ്ങിയിരിക്കുന്നു.
അനേകം ചുണ്ടുകള്‍
ഒരേ സമയം-
സ്‌നേഹിക്കുന്നുണ്ടാവണം

നിധിച്ചെപ്പില്‍
ആയുധം മുട്ടിയ ശബ്ദം കേട്ട്
ആരോ ഞെട്ടിയുണര്‍ന്ന്
തരിച്ചിരിക്കുന്നു.

നിലാവ് കുടിച്ച്
ഇണ ചേര്‍ന്ന രണ്ട് കിനാവുകള്‍
ഉടുതുണിയില്ലാതെ
ഇഴഞ്ഞു നടക്കുന്നു.

സ്വപ്നത്തിന്റെ
നേരിയ നടവരമ്പിലൂടൊരാള്‍
മുത്തും പവിഴവുമായി
ഭ്രാന്ത് പിടിച്ചോടുന്നു.

ആരോ
പതുങ്ങി പതുങ്ങി വന്ന്
മനഃസാക്ഷി കുത്തിത്തുറന്ന്
എല്ലാം വലിച്ചുവാരിയിട്ട്
കടന്നു കളയുന്നു.

കാവല്‍ക്കാരനറിയാതെ
ഒരു ഹൃദയം
വീര്‍ത്ത് വീര്‍ത്ത്
പൊട്ടുന്നു…

 

 
                                                                                                                 
                                                                                                                     
Share news
error: Content is protected !!
Scroll to Top