മലപ്പുറം : മലബാറിലെ സാമൂഹിക സാംസ്കാരിക സന്നദ്ധ ആരോഗ്യ മേഖലകളിലെ നിറസാന്നിധ്യമായിരുന്ന ഡോ. കെ ആലിക്കുട്ടിയെ റാഫ് ജില്ലാ കണ്വന്ഷന് അനുസ്മരിച്ചു. സംഘടനയുടെ മുഖ്യരക്ഷാധികാരികൂടിയായിരുന്ന ഡോക്ടര്‍ വരും തലമുറയ്ക്ക് പൊതുപ്രവര്‍ത്തന രംഗത്ത് മാതൃകയായിരുന്നുവെന്നുംയോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് കെ എം അബ്ദു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഖാദര്‍ കെ തേഞ്ഞിപ്പലം അധ്യക്ഷതവഹിച്ചു. കെ പി ഒ റഹ്്മത്തുല്ല, വി ടി രാധാകൃഷ്ണന്, ഹനീഫ രാജാജി,ബീരാന്‍കുട്ടി അച്ചമ്പാട്ട്, ഷാഫി എടശ്ശേരി, സലാം പറവണ്ണ, വി എ ഫൈസല്‍, സി എം മുസ്തഫ, സലീം വടക്കന്‍, ഫൈസല്‍ താണിക്കല്‍, എ ടി സൈതലവി, പി മുഹമ്മദലി, കുഞ്ഞാലന്വെന്നിയൂര്, ജാഫര്‍ മാറാക്കര സംസാരിച്ചു.




