ജെയ്റ്റിലിയുടേത് കോര്‍പ്പറേറ്റ് സൗഹൃദ ബജറ്റ്: കെഎം മാണി

KM-Maniകൊച്ചി: അരുണ്‍ ജെയ്റ്റിലിയുടേത് ശരാശരി ബജറ്റാണെന്നും ബജറ്റില്‍ കേരളത്തെ പരിഗണിച്ചില്ലെന്നും കെ എം മാണി. കോര്‍പ്പറേറ്റ് സൗഹൃദ ബജറ്റാണ്. പാവപ്പെട്ടവര്‍ക്ക് ഒന്നും ലഭിച്ചില്ലെന്ന് കെ എം മാണി ആരോപിയ്ക്കുന്നു.

മറ്റ് സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി നല്‍കിയപ്പോള്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. റബര്‍ കാര്‍ഷിക മേഖലയെയും അടിസ്ഥാന മേഖലയെയും പൂര്‍ണമായും അവഗണിച്ചു. കോര്‍പറേറ്റുകളെ സഹായിക്കുന്നതാണ് ബജറ്റെന്നും മാണി കുറ്റപ്പെടുത്തി.

അതേ സമയം ദരിദ്രരെ പരിഗണിയ്ക്കുന്ന, വികസനം ഉറപ്പാക്കുന്ന ബജറ്റാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ബജറ്റ് നിക്ഷേപ സൗഹൃദമാണ്. പുരോഗനപരവും ശുഭകരവും പ്രായോഗികവും വിവേകത്തോടെയുമുള്ളതാണ് ബജറ്റെന്നും മോദി ട്വീറ്റിലൂടെയാണ് പറഞ്ഞത്.

Share news
error: Content is protected !!
Scroll to Top