ചേലക്കാടന്‍ ആയിഷ അന്തരിച്ചു.

മഞ്ചേരി: കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയെന്ന് ലോകത്തിന് മുമ്പില്‍ പ്രഖ്യാപച്ച ചേലക്കാടന്‍ ആയിഷ അന്തരിച്ചു. മരിക്കുമ്പോള്‍ ഇവര്‍ക്ക് 83 വയസ്സായിരുന്നു. മലപ്പുറം ജില്ലയിലെ കാവനൂര്‍ സ്വദേശിയാണ്. ഏറെ നാളായി അസുഖബാധിതയായി കിടപ്പിലായിരുന്ന ഇവര്‍ വ്യാഴാഴ്ച രാത്രി 9.30 മണിയോടെയാണ് മരിച്ചത്. സ്വവസതിയിലായിരുന്നു അന്ത്യം.ഖബറടക്കം ഇന്ന് പകല്‍ 11 മണിക്ക് കാവന്നുര്‍ ടൗണ്‍ ജൂമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും
.
1991 ഏപ്രില്‍ 18ന് കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് ആയിരങ്ങളെ സാക്ഷി നിര്‍ത്തിയാണ് ആയിഷ ആ ചരിത്ര പ്രഖ്യാപനം നടത്തിയത്. അന്നത്തെ മുഖ്യമന്ത്രി ഇകെ നായനാര്‍ ചടങ്ങില്‍ സന്നഹിതനായിരുന്നു.

കുറ്റക്കുള്ളില്‍ അംഗനവാടിയില്‍ നിന്ന് തന്റെ അറുപതാം വയസ്സില്‍ അക്ഷരത്തിന്റെ ലോകത്തേക്ക് കടന്ന് വന്ന ചോലക്കാടന്‍ ആയിഷ പിന്നീട് തൂടര്‍ വിദ്യഭ്യാസ പരിപാടിയിലൂടെ ഏഴാം തരവും പത്താം തരവും പാസ്സായി.

പരേതനായ മൊയ്തീന്‍ കുട്ടിയാണ് ഭര്‍ത്താവ്. മക്കള്‍ മുഹമ്മദ്, മറിയുമ്മ,ആമിന, നഫീസ, ഫാത്തിമ ഖദീജ

 

Share news
error: Content is protected !!
Scroll to Top