ചെട്ടിപ്പടി വീടാക്രമണം; പ്രതികള്‍ അറസ്റ്റില്‍

പരപ്പനങ്ങാടി : ഇന്നലെ ചെട്ടിപ്പടി കീഴ്ചിറയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വീടാക്രമിച്ച കേസില്‍ ആറുപേരെ പരപ്പനങ്ങാടി പോലീസ് അറസ്റ്റുചെയ്തു. അരുണ്‍, ശ്രീനി, അജീഷ്, രജീഷ്, ഉണ്ണി എന്നിവരെയാണ് അറസ്റ്റുചെയ്തത്.

ഇന്നലെ രാത്രിയില്‍ കീഴ്ച്ചിറയില്‍ പ്രതിഷേധ പ്രകടനം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രകടനത്തിനിടെ കൊട്ടക്കാട്ടത് കരീമിന്റെ വീട് ആക്രമിച്ചു എന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. ഇവര്‍ക്ക് പോലീസ് ജാമ്യമനുവദിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പരപ്പനങ്ങാടിയില്‍ പ്രകടനം നടത്തി.

Share news
error: Content is protected !!
Scroll to Top