പനാജി: ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഐ ലീഗ് ഫുട്‌ബോള്‍ കിരീടത്തില്‍ മുത്തമിട്ടു. ഒരു റൗണ്ട് ശേഷിക്കെ 52 പോയിന്റുമായാണ് ചര്‍ച്ചിലിന്റെ കിരീടധാരണം. 2008-2009 സീസണിലും ഗോവന്‍ ടീം ഐ ലീഗ് കിരീടം സ്വന്തമാക്കിയിട്ടുണ്ട്.
സമനിലപോലും മതിയായിരുന്നു ചര്‍ച്ചിലിന്. ആദ്യപകുതിയും കഴിഞ്ഞ് ചര്‍ച്ചിലിന്റെ ആശങ്ക കയറവേ 72-ാം മിനിറ്റില്‍ ഛേത്രി ബഗാന്‍ വലപൊട്ടിച്ചു. ആറാം ഐ ലീഗ് കിരീടം ഇതോടെ ഗോവക്കാരുടെ കയ്യിലെത്തുകയും ചെയ്തു.
ഗോവയിലെ തിലക് മൈതാനത്ത് മുന്നേറ്റത്തില്‍ ഛേത്രിക്കൊപ്പം മലയാളി താരം ബിനീഷ് ബാലനെ രംഗത്തിറക്കിയായിരുന്നു ചര്‍ച്ചില്‍ തുടങ്ങിയത്. മറുവശത്ത് നൈജീരിയക്കാരന്‍ ഗോളടി യന്ത്രം ഒഡാഫ ഒകോലിയായിരുന്നു ബഗാന്റെ തുറുപ്പ് ചീട്ട്. പരിേക്കറ്റ ഓസ്‌ട്രേലിയക്കാരന്‍ ടോള്‍ഗെ ഒസ്‌ബെക്ക് പകരം സബീത്തായിരുന്നു ഒകോലിക്ക് മുന്നേറ്റത്തില്‍ കൂട്ട്. തുടക്കത്തില്‍ ബഗാനായിരുന്നു മുന്‍തൂക്കം.
രണ്ടാം പകുതിയില്‍ ചര്‍ച്ചില്‍ ആധിപത്യം നേടി.
കഴിഞ്ഞ വര്‍ഷം ഡെമ്പോ ഗോവയായിരുന്നു ചാമ്പ്യന്‍മാര്‍. ഇക്കുറി അവര്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 49 പോയിന്റുള്ള പുണെ എഫ്‌സിയാണ് രണ്ടാം സ്ഥാനത്ത്. ചര്‍ച്ചില്‍ ബഗാനോട് തോറ്റിരുന്നെങ്കില്‍ പുണെയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നു.




