ചന്ദ്രശേഖരന്‍ വധം ; 12 പേരെ ഉള്‍പ്പെടുത്തി പ്രാഥമിക പ്രതിപ്പട്ടിക

കോഴിക്കോട് : ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് 12 പോരെ ഉള്‍പ്പെടുത്തി പ്രാഥമിക പ്രതിപട്ടിക തയ്യാറാക്കി. കൊലയുമായി ബന്ധമുണ്ടെന്ന് വ്യക്തമായ കൊടി സുനി , വായപ്പടക്കി റഫീഖ് എന്നിവരെ പ്രധാന പ്രതികളാക്കിയാണ് അന്വേഷണസംഘം ഫാഥമിക പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

ഏഴ് പേര്‍ കൃത്യനിര്‍വഹണത്തില്‍ നേരിട്ട് പങ്കെടുത്തു എന്നാണ് പോലീസിന്റെ നിഗമനം. ഇവര്‍ക്കു പുറമെ അഞ്ച്‌പേരെ കൂടിയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അക്രമികള്‍ സഞ്ചരിച്ച വാഹനം വാടകയ്‌ക്കെടുക്കാന്‍ ഉപോഗിച്ച മുദ്രപത്രങ്ങളിലും ചെക്കിലും ഒപ്പിട്ടത് റഫീഖാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ചെക്ക് വ്യാജമാണെന്ന സംശയവും ഉണ്ടായിട്ടുണ്ട്. 32,000 രൂപയാണ് വാടകയിനത്തില്‍ നല്‍കിയതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്‌

Share news
error: Content is protected !!
Scroll to Top