ഖത്തറിലെ പ്രമുഖ വ്യവസായി തമ്പി നാരായണന്‍ (61) നിര്യാതനായി

Untitled-1 copyദോഹ: ഖത്തറിലെ പ്രമുഖ വ്യവസായി ആലപ്പുഴ നൂറനാട് സ്വദേശി തമ്പി നാരായണന്‍ (61) നിര്യാതനായി. ഒരാഴ്ചയായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ ഉച്ചയോടെ ഹമദ് ആശുപത്രിയിലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായത്. ആലുടെക് മാനേജിംഗ് ഡയറക്ടറാണ്. ഖത്തറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സ്ഥാപക നേതാക്കളില്‍ ഒരാളാണ്.
ഖത്തറില്‍ സ്വന്തമായി വീടുള്ള ഇന്ത്യക്കാരില്‍ ഒരാളാണ് തമ്പി നാരായണന്‍.
മുപ്പതിലേറെ വര്‍ഷങ്ങളായി ഖത്തറിലുള്ള തമ്പി നാരായണന് നാട്ടില്‍ സ്വന്തമായി സ്‌ക്കൂള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുണ്ട്. ഭാര്യ: ജയശ്രീ തമ്പി. മക്കള്‍: സൂരജ് തമ്പി, ലക്ഷ്മി തമ്പി (അമേരിക്ക). മരുമക്കള്‍: സജിത, ഗോപകുമാര്‍ (അമേരിക്ക).

Share news
error: Content is protected !!
Scroll to Top