ക്ഷേത്രത്തില്‍ കവര്‍ച്ച; പൂജാരി അറസ്റ്റില്‍

നിലമ്പൂര്‍: ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയ കേസില്‍ ക്ഷേത്രത്തിലെ മുന്‍ പൂജാരിയെ അറസ്റ്റ് ചെയ്തു. ക്ഷേത്ര പൂജാരിയായ കാസര്‍കോഡ് ഹോസ്ദുര്‍ഗ് മാലക്കല്ലിലെ കള്ളാര്‍മഠം നാരായണന്‍ നമ്പീശനെ (56) യാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ക്ഷേത്ര ഓഫീസിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 25 ഗ്രാം സ്വര്‍ണ്ണാഭരണം കഴിഞ്ഞ മാസമാണ് നഷ്ടമായത്. സംഭവത്തെ തുടര്‍ന്ന് ക്ഷേത്രത്തിന്റെ പ്രസിഡന്റ് നല്കിയ പരാതിയില്‍ നടത്തിയ അനേ്വഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഭക്തര്‍ കാണിക്കയായി നല്കിയ സ്വര്‍ണ്ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന അലമാര കുത്തി തുറക്കാതെയാണ് പ്രതി മോഷണം നടത്തിയത്. തുടര്‍ന്ന് നാട്ടില്‍ പോയ നാരായണ്‍ നമ്പീശന്‍ തിരിച്ചെത്താതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ സംശയിച്ചതും അനേ്വഷണം ഇയാളിലേക്ക് തിരിഞ്ഞതും. 15 ദിവസം മാത്രമേ ഇയാളിവിടെ ക്ഷേത്ര പൂജാരിയായി നിന്നിട്ടൊള്ളൂ.

കാഞ്ഞങ്ങാട് ഡിവൈഎസ്പി എംപി മോഹനചന്ദ്രന്റെ സഹായത്തോടെ നടത്തിയ അനേ്വഷണത്തിലാണ് പോത്തുകല്‍ പോലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ മോഷ്ടിച്ച ആഭരണങ്ങള്‍ കാഞ്ഞങ്ങാട്ടെ ഒരു ജ്വല്ലറിയില്‍ വിറ്റിരുന്നു. മുമ്പും പല ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്.

നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയ റിമാന്‍ഡ് ചെയ്തു.

Share news
error: Content is protected !!
Scroll to Top