കോഴിക്കോട് നഗരത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ പ്ലസ്ടു വിദ്യാര്‍ത്ഥി ലോറിയിടിച്ച് മരിച്ചു.

കോഴിക്കോട്: കല്ലുത്താന്‍ കടവിന് സമീപം സ്‌കൂട്ടറില്‍ ലോറി ഇിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു. സാമൂതിരി സ്‌കൂളിലെ പ്ലസ്ടു കമ്പ്യൂട്ടര്‍സയന്‍സ് വിദ്യാര്‍ത്ഥി വിഷ്ണു എസ് കുമാര്‍ (നന്ദു 17) ആണ് മരിച്ചത്.

കോട്ടൂളി തറമ്മല്‍ എസ് സോമകുമാറിന്റെയും രഥീഭായിയുടെയും മകനാണ്. പ്ലസ വണ്‍ വിദ്യാര്‍ത്ഥിനി വിസ്മയ എസ് കുമാര്‍ സഹോദരിയാണ്.

വ്യാഴാഴ്ച ഉച്ച ഭക്ഷണം കഴിക്കാനായി സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് സുഹൃത്തിനോടൊപ്പം പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കോംട്രസ്റ്റ് ആശുപത്രിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം നടന്നത്. സ്‌കൂട്ടറില്‍ വിഷ്ണുവിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ചെറിയ പരിക്കുകളോടെ രക്ഷപെട്ടു.

 

Share news
error: Content is protected !!
Scroll to Top