കോടതിക്ക് മുന്നില്‍ ഉച്ചഭാഷിണി ഉപയോഗിച്ച വാഹനം പോലീസ് ഓടിച്ചിട്ടു പിടിച്ചു

പരപ്പനങ്ങാടി: കോടതി നടക്കുന്ന സമയത്ത് കോടതിക്ക് മുന്‍വശത്തെ റോഡിലൂടെ ഉച്ചഭാഷിണി ഉച്ചത്തില്‍ ഉപയോഗിച്ച അനൗണ്‍സ്‌മെന്റ് വാഹനം പോലീസ് ഓടിച്ചിട്ട് പിടികൂടി.

പരപ്പനങ്ങാടി ഒന്നാം ക്ലാസ് ജ്യുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ മുന്നില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഹിന്ദു ഐക്യവേദി സംഘടിപ്പിക്കുന്ന പരിസ്ഥിതി സംരക്ഷണ ജാഥയുടെ അനൗണ്‍സ്‌മെന്റ് വാഹനമാണ് പിടിയിലായത്.

ഇതിന്റെ ശബ്ദം മൂലം കോടതി നടപടികള്‍ തടസപ്പെട്ടതിനെ തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനോട് വാഹനം കസ്റ്റഡിയിലെടുക്കാന്‍ മജ്‌സ്‌ട്രേറ്റ് ഉത്തരവിടുകയായിരുന്നു. പിന്നീട് 1500 രൂപ പിഴ ചുമത്തി വാഹനം വിട്ടയക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top