കൊല്ലത്ത് നഴ്‌സും മകനും സുഹൃത്തും ജീവനൊടുക്കി

കൊല്ലം  :കൊല്ലം കടപ്പാക്കടക്കടയില്‍ ഒരു വീട്ടില്‍ മൂന്ന് പേരെ വിഷം കുത്തി വെച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊല്ലം ജില്ല ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് അനുകുമാരി(38),മകന്‍ അബിന്‍(14) സുഹൃത്ത് ഹേമന്ത് (45) എന്നിവരാണ് മരിച്ചത്.
സാമ്പത്തിക ബാധ്യത മൂലമാണ് ജീവിതം അവസാനിപ്പിക്കുന്നുവെന്നാണ് ആത്മഹത്യ കുറിപ്പില്‍ പറയുന്നത്.
വര്‍ഷങ്ങളായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്ന അനികുമാരി ഇപ്പോള്‍ ഹേമന്തുമൊത്താണ് ജീവിക്കുന്നത്.
ഇന്നു രാവിലെ അബിന്റെ സുഹത്ത് വീട്ടിലെത്തി അബിനെ തിരക്കിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത് കൊല്ലം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി തുടര്‍ മടപടികള്‍ സ്വീകരിച്ചു.

Share news
error: Content is protected !!
Scroll to Top