കൊണ്ടോട്ടി ബ്ലോക്കില്‍ 4.44 കോടിയുടെ പദ്ധതി

കൊണ്ടോട്ടി: പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിയിലുള്‍പ്പെടുത്തി കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതികള്‍ക്ക 4.44 കോടി അനുവദിച്ചു. ഇതില്‍ സാധാരണ വിഹിതം 2.86 കോടിയും പട്ടികജാതി വിഭാഗത്തിന് 1.57 കോടിയും പട്ടിക വര്‍ഗ വിഭാഗത്തിന് 8600 ഉം ആണ് വകയിരുത്തിയിട്ടുള്ളത്. കുട്ടികള്‍, വൃദ്ധര്‍, ഭിന്ന ശേഷിയുള്ളവര്‍, മറ്റു ദുര്‍ബല വിഭാഗങ്ങള്‍, പാലിയെറ്റീവ് കെയര്‍ രോഗികള്‍ എന്നിവര്‍ക്ക് സാധാരണ വിഹിതത്തില്‍ 14.30 ലക്ഷവും പട്ടികജാതി വിഭാഗത്തില്‍ 7.74 ലക്ഷവും പട്ടിക വര്‍ഗ വിഭാഗത്തിന് 4,300 ഉം ആണ് വകയിരുത്തിയിട്ടുള്ളത്. ബാക്കി തുക ബ്ലോക്കിന്റെ സമഗ്ര വികസനത്തിന് ഉത്പാദന-സേവന മേഖലകളിലും പശ്ചാത്തല സൗകര്യമൊരുക്കുന്നതിനും ചിലവഴിക്കും.

 

Share news
error: Content is protected !!
Scroll to Top