കാമുകന്‍ വഞ്ചിച്ചു; മീരാ ജാസ്മിന്റെ തുറന്നു പറച്ചില്‍

ഭര്‍ത്താവിനെ പോലെ സ്‌നേഹിച്ച് കൊണ്ടു നടന്ന കാമുകനായ മാഡ്‌ലിന്‍ കലാകാരന്‍ രാജേഷ് തന്നെ വഞ്ചിച്ചുവെന്ന് തെന്നിന്ത്യന്‍ നായിക മീരാജാസ്മിന്റെ വെളിപ്പെടുത്തല്‍. രാജേഷിന്റെ സ്‌നേഹം കാപട്യമാണെന്ന് താനിക്ക് മനസിലായില്ലെന്നും മീര.

ഈ സമയത്ത് തന്റെ സ്വകാര്യ ജീവിതത്തിലുണ്ടായ താളപിഴകളാണ് താന്‍ സിനിമാ ലോകത്തു നിന്ന് മാറിനില്‍ക്കുന്ന അവസ്ഥയില്‍ പോലും കൊണ്ടെത്തിച്ചതെന്ന് മീരാ ജാസ്മിന്‍ പറഞ്ഞു.

തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ കാലഘട്ടമാണ് പത്തുമാസം മുമ്പ് കഴിഞ്ഞുപോയതെന്നും മീര പറഞ്ഞു. സിനിമ മംഗളത്തിനനുവദിച്ച അഭിമുഖത്തിലാണ് മീരയുടെ ഈ തുറന്ന പറച്ചില്‍..എതായാലു ഇതില്‍ നിന്നും ഒരു തിരിച്ചു വരവ് നടത്തുമെന്നും മീര അഭിമുഖത്തില്‍ പറയുന്നു.

സ്വകാര്യ ജീവിതത്തിലനുഭവിച്ച പ്രശ്‌നങ്ങളും പ്രയാസങ്ങളും കരിയറിനെ ബാധിച്ച അനുഗ്രഹീത കലാകാരിയാണ് മീര. സെറ്റുകളില്‍ വഴക്കാളിയാണെന്നും മദ്യപാനം ഈ കലാകാരിയുടെ ജീവിതത്തെ തകര്‍ക്കുന്നു തുടങ്ങിയ വാര്‍ത്തകള്‍ മീരാ ജാസ്മിന്റെ ആരാധകര്‍ക്ക് ഏറെ പ്രയാസമുണ്ടാക്കിയിരുന്നു. മഞ്ജു വാര്യര്‍ക്ക് ശേഷം മികച്ച അഭിനയത്തിലൂടെ പ്രേക്ഷകമനസില്‍ ഇടം നേടിയ മീരാ ജാസ്മിന്‍ പിന്നീട് മറ്റ് തെന്നിന്ത്യന്‍ ഭാഷാ ചിത്രങ്ങളിലേക്ക് കടക്കുകയായിരുന്നു. എങ്കിലും ഇടയ്ക്കിടയ്ക്ക് ചില നല്ല ചിത്രങ്ങള്‍ക്കായി മീര മലയാളത്തിലെത്താറുണ്ടായിരുന്നു.

Share news
error: Content is protected !!
Scroll to Top