കാട്ടാളന്‍മാരിറങ്ങി വൈരങ്കോട്ട് ചെറിയ തീയാട്ട് നടത്തി.

തിരൂര്‍: വൈരങ്കോട്ട് ഭഗവതി ക്ഷേത്രത്തിലെ വലിയ തീയാട്ടിന്റെ വരവറിയിച്ചുകൊണ്ട് ദേശത്താകമാനം കാട്ടാളന്‍മാരിറങ്ങിത്തുടങ്ങി.

 

വെട്ടത്ത് നാട്ടിലെ കാര്‍ഷികോത്സവമായ വൈരങ്കോട്ട് വേലയുടെ പ്രധാന വഴിപാടാണ് കാട്ടാളവേഷം ധരിച്ച് ക്ഷേത്രത്തിലേക്കുള്ള വരവ്. ശരീരത്തില്‍ കറുപ്പ് ഛായം തേച്ച് അമ്പും വില്ലുമായി വര്‍ണത്തൊപ്പിയണിഞ്ഞ് നാട്ടിലലയുന്ന കാട്ടാളന്‍മാരില്‍ ചെറിയ കുട്ടികള്‍ മുതല്‍ പ്രായമുള്ളവര്‍ വരെയുണ്ട്. ചൊവ്വാഴ്ച ചെറിയ തീയാട്ടുഉത്സവം നടന്നു. വൈരംകോട് ദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൊടിവരവുകള്‍ ക്ഷേത്രത്തിലെത്തി.

ഫോട്ടോ: സുനീഷ്.

 

Share news
error: Content is protected !!
Scroll to Top