പരപ്പനങ്ങാടി : ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഓണ ചന്ത തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി വി ജമീലടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
ഓണാഘോഷത്തിന് ആശ്വസകരമായ വിലക്കുറവില്‍ വിഭവങ്ങളൊരുക്കുന്നതിനയി വിലക്കുറവിന്റെ ചട്ടികളൊരുക്കിയാണ് ഉദ്ഘാടനം കേമമാക്കിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലി ബാപ്പു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ പഞ്ചാര സക്കീന, ഷൗക്കത്തുന്നീസ, സ്ഥിര സമിതി അദ്ധ്യക്ഷ റജീന ഹംസക്കോയ, റഹിയാനത്ത് ജയരാജന് തുടങ്ങിയവര്‍ സംസാരിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




