മലപ്പുറം: ഓണത്തോടനുബന്ധിച്ച് സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘ഓണം ടൗണ്‍ പീപ്പ്ള്‍സ് ബസാര്‍’ പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മലപ്പുറം-മഞ്ചേരി റോഡില്‍ എം.ഡി.സി. ബാങ്കിന് സമീപം മാളിയേക്കല്‍ ബില്‍ഡിങിലാണ് പീപ്പ്ള്‍സ് ബസാര്‍ തുടങ്ങിയിട്ടുള്ളത്.
നഗരസഭാ ചെയര്മാന് കെ.പി. മുഹമ്മദ് മുസ്തഫ അധ്യക്ഷനായിരുന്നു. സെപ്റ്റംബര്‍ ആറ് വരെ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് എട്ട് വരെ എല്ലാ നിത്യോപയോഗ സാധനങ്ങളും സബ്സിഡി നിരക്കില്‍ ബസാറില്‍ ലഭിക്കും. സബ്സിഡി ലഭിക്കുന്നതിന് റേഷന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. കുഞ്ഞു, പിഎ മജീദ്, മുജീബ് കാടേരി, മാത്യു സെബാസ്റ്റ്യന്‍, കെ. നാരായണന് എന്നിവര്‍ പങ്കെടുത്തു.



