ഒരു ഉടലും ഇരു തലകളുമായി പിറന്ന കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

രാജസ്ഥാന്‍: :ഒരു ശരീരവും ഇരു തലകളുമായി പിറന്ന ആണ്‍കുഞ്ഞിനെ രക്ഷിക്കാനായില്ല. രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരിലാണ് സംഭവം. ജൂലൈ 24 ന് ജനിച്ച കുഞ്ഞിനെ ഡോക്ടര്‍മാര്‍ രക്ഷിക്കാനുള്ള തീവ്ര ശ്രമം നടത്തിയെങ്കിലും പരാജയപെട്ടു.

രണ്ടു തലകളും രണ്ടു നട്ടെല്ലും രണ്ടു നാഡി വ്യവസ്ഥകളും രണ്ട് കൈകളും രണ്ടു കാലുകളുമാണ് കുഞ്ഞിന് ഉണ്ടായിരുന്നത്. ഇടുപ്പു മുതലാണ് കുഞ്ഞിന്റെ ശരീര ഭാഗങ്ങള്‍ ഒന്നായിരിക്കുന്നത്. ഡൈസ്ഫാലിക് പാരപഗസ് എന്ന അവസ്ഥയില്‍ പിറക്കുന്ന ഇത്തരം കുഞ്ഞുങ്ങള്‍ പിറന്ന ഉടനെ മരിക്കാറാണ് പതിവിവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇത്തരത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ആണ്‍കുഞ്ഞുങ്ങളാണ് കുടതലും ഉണ്ടാവുന്നത്.

ഇങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങളെ രക്ഷിക്കുക എന്നത് അസാധ്യമാണെന്ന് നേരത്തെ ഡോക്ടര്‍മാര്‍ വിധിയെഴുതിയതാണ്.

 

 

Share news
error: Content is protected !!
Scroll to Top