കല്പറ്റ: മന്ത്രിസ്ഥാനം രാജിവെക്കണമെന്ന മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് മന്ത്രി ആര്യാടന് മുഹമ്മദ്.
തന്നെ പഠിപ്പിക്കാന്‍ കെ പി എ മജീദ് ആയിട്ടില്ലെന്നും കെ പി എ മജീദിന്റെ നേതാവ് പണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞാലും താന്‍ ചെയ്യേണ്ടതു ചെയ്യുമെന്ന് അദേഹം വ്യക്തമാക്കി.
ബജറ്റ് ലീഗിനും കേരളാ കോണ്‍ഗ്രസ് ഭരിക്കുന്ന വകുപ്പുകള്‍ക്കും മാത്രമേ ലഭിച്ചുള്ളുവെന്നും കോണ്‍ഗ്രസിനെ അവഗണിച്ചെന്നും ആര്യാടന് പാര്‍ട്ടി പാര്‍ലിമെന്ററി യോഗത്തില്‍ ആരോപണ മുന്നയിച്ചിരുന്നു. ആര്യാടന്റെ ഈ ആരോപണം ആത്മാര്‍ത്ഥമാണെങ്കില്‍ ആര്യാടന് രാജിവെച്ച് പുറത്തുപോകണമെന്ന് കെപിഎ മജീദ് ഇതിന് മറുപടി നല്‍കിയിരുന്നു.




