എട്ടുകിലോ കഞ്ചാവുമായി വള്ളിക്കുന്ന് സ്വദേശി പിടിയില്‍

കോഴിക്കോട്: എട്ടുകിലോ കഞ്ചാവുമായി വള്ളിക്കുന്ന് സ്വദേശി എക്‌സൈസ് പിടിയില്‍. രാമനാട്ടുകര ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപത്തുനിന്നാണ് വള്ളിക്കുന്ന് സ്വദേശിയായ അമ്പലക്കണ്ടി അബ്ദുള്‍ റഹ്മാനെ(45) എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

രാമനാട്ടുകര, ഫറോക്ക്, കോഴിക്കോട് ഭാഗങ്ങളില്‍ ഇയാല്‍ സ്ഥിരമായി കഞ്ചാവ് വിതരണം ചെയ്യുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ഇയാളില്‍ നിന്നും പിടിച്ചെടുത്ത കഞ്ചാവിന് ഏകദേശം രണ്ട് ലക്ഷത്തോളം രൂപ വില വരും. ഇയാള്‍ ഇതിനുമുമ്പും പലകേസുകളില്‍പെട്ട് ആറുവര്‍ഷത്തോളം ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

പ്രതിയെ തിങ്കളാഴ്ച വടകര എന്‍ ഡി പി എസ് കോടതിയില്‍ ഹാജരാക്കും. ഫറോക്ക് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം കെ ഗിരീഷ്, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മനോജ് പടിക്കത്ത്, പ്രിവന്റീവ് ഓഫീസര്‍ നിഷില്‍ കുമാര്‍, സിവില്‍ എക്്‌സൈസ് ഓഫീസര്‍മാരായ കെ ഷംസുദ്ദീന്‍, എ എം ജിനീഷ്, വിപിന്‍ പി, ജലാലുദ്ദീന്‍ എ എം, ജിനീഷ്.എന്‍, മനു എം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Share news
error: Content is protected !!
Scroll to Top