ഈ വര്‍ഷവും കാലവര്‍ഷം കുറയുന്നു.

തിരു: കേരളത്തില്‍ 3 ദിവസത്തെ ശക്തമായ മഴക്ക് ശേഷം തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ ശക്തി കുറയുന്നു. ആഴ്ച അവസാനത്തോട് കൂടി കാലവര്‍ഷം ശക്തി പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മണിക്കൂറില്‍ 45 മുതല്‍ 50 കിലോമീറ്റര്‍വരെയുള്ള വേഗതയിലുള്ള കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ മല്‍സ്യബന്ധനത്തിന് പോകുന്നവര്‍ ശ്രദ്ധിക്കണമെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കി.

അതേ സമയം തുടര്‍ച്ചയായി മഴ വരില്ലെന്നും കുറച്ചു ദിവസത്തെ ശക്തമായ മഴക്ക് ശേഷം കാലവര്‍ഷം കര്‍ണ്ണാടകയിലേക്കും ഗോവയിലേക്കും നീങ്ങാനാണ് സാധ്യതയെന്ന് മുതിര്‍ന്ന കാലാവസ്ഥാ ശാസ്ത്രഞ്ജനായ വി പി യാദവ് പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top