ഇന്ന് മൂന്ന് ലക്ഷം ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതാകും.

ലോകത്തെ മൂന്ന് ലക്ഷം വരുന്ന കമ്പ്യൂട്ടറുകളില്‍ ഇന്റര്‍നെറ്റ് കമക്ഷന്‍ ഇല്ലാതാകും. ഡിഎന്‍എസ് ചെയ്ഞ്ചര്‍ എന്ന കമ്പ്യൂട്ടര്‍ വൈറസിനെ നേരിടാന്‍ അമേരിക്കയിലെ ഡിഎന്‍എസ് സര്‍വറുകള്‍ അടച്ചുപൂട്ടുന്നതോടെ വൈറസ് ബാധിച്ച കമ്പ്യൂട്ടറുകളിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതാകും.

ഇന്ത്യയിലെ അമേരിക്കന്‍ സര്‍വറുകളുമായി ബന്ധമുള്ള ഇരുപതിനായിരം കമ്പ്യൂട്ടറുകളെ വൈറസ് ബാധിച്ചേക്കും. അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ ആണ് വിവരം പുറത്ത് വിട്ടിരിക്കുന്നത്.

ഇതോടെ ചില ബ്ലോഗുകളും ന്യൂസ് പോര്‍ട്ടലുകളും ഈ ഭീഷണിയിലാണ് ഇപ്പോളുള്ളത്. കഴിഞ്ഞ നവംമ്പറോടെയാണ് ഈ വൈറസിനെ കണ്ടെത്തിയത്.

Share news
error: Content is protected !!
Scroll to Top