ഇന്ത്യന്‍ യുവനിര കിരീട മുയര്‍ത്തി.

ഓാസ്‌ട്രേലിയ: ഓസ്‌ട്രേലിയയെ അവരുടെ മണ്ണല്‍ മുട്ടുകുത്തിച്ച് ഇന്ത്യയുടെ അണ്ടര്‍ 19 താരങ്ങള്‍ ലോകകപ്പ് സ്വന്തമാക്കി. നിലവിലെ ചാമ്പ്യന്‍മാരെ ആറുവിക്കറ്റിനാണ് തറപറ്റിച്ചത്.

മീഡിയം പേസര്‍ സന്ദീപ് ശര്‍മയുടെ ബൗളിങ് മികവില്‍ ഓസ്‌ട്രേലിയയെ 225 റണ്‍സില്‍ ഒതുക്കിയ ഇന്ത്യന്‍ പിന്നീട് യഥാര്‍ഥ പടനായകനായി മുന്നില്‍ നിന്നു നയിച്ച ക്യാപ്റ്റന്‍ ഉന്‍മുക്ത് ചന്ദിന്റെ സ്വപ്‌നതുല്ല്യമായ സെഞ്ച്വറിയുടെ മികവില്‍ പതിനാല് പന്ത് ബാക്കിയാക്കി ചരിത്രവിജയം സ്വന്തമാക്കുകയും ചെയ്തു.

മാന്‍ ഓഫ് ദി മാച്ചായ ഉന്‍മുക്ത് 130 പന്തില്‍ നിന്ന് 111 റണ്‍സ് നേടിയപ്പോള്‍ പത്തോവര്‍ എറിഞ്ഞ് നാലു വിക്കറ്റാണ് ശര്‍മ പിഴുതത്.

2000ല്‍ ശ്രീലങ്കയില്‍ വച്ചും 2008ല്‍ മലേഷ്യയില്‍ വച്ചുമാണ് ഇന്ത്യ ഇതിന് മുന്‍പ് ലോകകപ്പ് നേടിയത്.

Share news
error: Content is protected !!
Scroll to Top