ഇന്ത്യന്‍ പയ്യന്‍മാര്‍ക്കിഷ്ടം അറേഞ്ച്ഡ് മാരേജ്

weddingദില്ലി: ഇന്ത്യന്‍ പയ്യന്‍മാര്‍ക്ക് താല്‍പര്യം അറേഞ്ച്ഡ് മാരേജിനോടെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. പ്രമുഖ വൈവാഹിക പക്തിയായ ശാദി ഡോട്ട് കോം നടത്തിയ സര്‍വ്വേയിലാണ് 50.1 ശതമാനം യുവാക്കളും പ്രണയ വിവാഹത്തേക്കാള്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹം കഴിക്കാനാണ് താല്‍പ്പര്യമെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ 25 നും 35 നും ഇടയില്‍ പ്രായമുള്ള 3,600 അവിവാഹിതരായ യുവതീയുവാക്കളിലാണ് സര്‍വ്വേ നടത്തിയത്. 31 ശതമാനം പേരാണ് ഓണ്‍ലൈനിന്റെ സഹായത്തോടെ പങ്കാളികളെ കണ്ടെത്തുന്നത്. 12 ശതമാനം പേരാണ് സുഹൃത്തുക്കള്‍ വഴി പങ്കാളിയെ കണ്ടെത്തുന്നത്. ആറ് ശതമാനം പേര്‍ മാത്രമാണ് ജോലി സ്ഥലത്തു നിന്ന് പങ്കാളിയെ തെരയുന്നത്.

30 ശതമാനം പേര്‍ പങ്കാളിയുടെ വിദ്യഭ്യാസ യോഗ്യത നോക്കുന്നു. യുവതികളില്‍ 21 ശതമാനം പേര്‍ പങ്കാളിയുടെ ജോലിയെന്താണെന്ന് നോക്കുന്നവരാണ്. 11 ശതമാനം പേര്‍ പങ്കാളിയുടെ ആകര്‍ഷകമായ വ്യക്തിത്വത്തിന് വോട്ട് ചെയ്തവരാണ്. അതേസമയം 37 ശതമാനം പേര്‍ ജീവിത പങ്കാളിയെ ഒരേ ചിന്താഗതിയിലുള്ളവര്‍ എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top