
കൊല്ലം: സംവിധായകന്‍ വി കെ പ്രകാശിനെതിരെ കേസെടുത്തു. കൊല്ലം പള്ളിത്തോട്ടം പൊലീസാണ് വി കെ പ്രകാശിനെതിരെ 354 (1) A വകുപ്പ് ചുമത്തി കേസെടുത്തത്. കേസ് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും. പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ലൈംഗിക അതിക്രമ കുറ്റമാണ് വി കെ പ്രകാശിനെതിരെ ചുമത്തിയിരിക്കുന്നത്.
ലൈംഗികാതിക്രമം നടത്തിയെന്ന യുവ തിരക്കഥാകൃത്തിന്റെ പരാതിയില്‍ സംവിധായകന്‍ വി കെ പ്രകാശ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്. യുവ തിരക്കഥാകൃത്ത് വെളിപ്പെടുത്തലില്‍ കേസെടുക്കുത്തിന് മുമ്പേ തന്നെയാണ് വി കെ പ്രകാശ് കോടതിയെ സമീപിച്ചത്. പരാതിക്കാരിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും ഹണിട്രാപ്പ് കേസിലെ പ്രതിയാണെന്നും ഡിജിപിക്കും, പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നല്‍കിയിട്ടുണ്ടെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്.
അതേ സമയം രഞ്ജിത്തിനെതിരായ പരാതിയില്‍ പരാതിക്കാരിയായ ബംഗാളി നടിയുടെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തി. തുടര്‍നടപടികള്‍ക്ക് ബംഗാളിലേക്ക് പോകുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




