15 ലക്ഷത്തിന്റെ കുഴല്‍പണവുമായി ചെമ്മാട് സ്വദേശി അറസ്റ്റില്‍

വളാഞ്ചേരി ; വളാഞ്ചേരി മുച്ചിക്കലില്‍ പതിനഞ്ച് ലക്ഷം രൂപയുടെ കുഴല്‍പണവുമായി യുവാവ് പോലീസ് പിടിയില്‍. ചെമ്മാട് സ്വദേശി മടക്കടവന്‍ വീട്ടില്‍ മുഹമ്മദ് ബഷീറി(34)നെയാണ് വളാഞ്ചേരി പോലീസ് പിടികൂടിയത്.

14,30,200 രൂപയാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. 2000,500 രൂപയുടെ കെട്ടുകളും ഒന്നരലക്ഷം രൂപയുടെ മലേഷ്യന്‍ കറന്‍സിയും ഇയാളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്.

വളാഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും പണം വിതരണം ചെയ്യാനാത്തിയപ്പോഴാണ് പ്രതി വലയിലായത്.

വളാഞ്ചേരി എസ്‌ഐ ബഷീര്‍ ചിറക്കിലന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പിയുടെ സ്വക്ാഡ് അംഗം രാജേഷ്, സിപിഒമാരായ ശിവകുമാര്‍, അബ്ദുറഹ്മാന്‍, സുരേഷ്, രാജു എന്നവരടങ്ങിയ സംഘമാണ് പ്രതിയെ പിടികുടിയത്.
പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Share news
error: Content is protected !!
Scroll to Top